Latest NewsKerala

നിപ്പാ വൈറസ്; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി

കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിപ്പാ വൈറസിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

അതേസമയം  കോഴിക്കോട് മരണം വിതച്ച നിപ്പാ വൈറസ് മറ്റ് ജില്ലകളിലേക്കും പടരുന്നതായി വിവരം. വൈറസ് ബാധിച്ച് പതിനെട്ടുകാരി കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് സ്വദേശിനിയാണ് കൊച്ചിയില്‍ ചികിത്സ തേടിയിരിക്കുന്നത്. കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുവാണ് 18കാരി.

വായുവിലൂടെ വരെ വൈറസ് പകരാം എന്നാണ് പുതിയ വിവരം. ഇത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. നിരവധി പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ട്. കൂടാതെ വൈറസ് വാര്‍ത്ത പുറത്തെത്തിയതോടെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button