ന്യൂഡല്‍ഹി: വിമാന ടിക്കറ്റ റദ്ദാക്കലിന് തുകയടയ്ക്കേണ്ടെന്ന നടപടിയുമായി കേന്ദ്രം. ഇതു സംബന്ധിച്ച കരടു വിമാനയാത്രാ നയം സര്‍ക്കാര്‍ പുറത്തിറക്കി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് കരട് രേഖ തയാറാക്കിയത്. മന്ത്രി സഭ ഇത് അംഗീകരിക്കുന്നതോടെ കരട് രേഖ പ്രാബല്യത്തില്‍ വരും. വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്ന സമയത്തിന് രണ്ടാഴ്ച്ച മുന്‍പ് മുതല്‍ 24 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റദ്ദാക്കാം. ഇതിന് തുക ഈടാക്കില്ല. മാത്രമല്ല അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ പുറപ്പെടുന്ന മറ്റൊരു വിമാനത്തിലേക്ക് ബുക്കിങ്ങ് മാറ്റുന്നതിനും ടിക്കറ്റ് തുക തിരികെ വാങ്ങാനും യാത്രക്കാര്‍ക്ക് സാധിയ്ക്കും.
വിമാനം നാലു മണിക്കൂറിലധികം വൈകിയാല്‍ ടിക്കറ്റ് തുക കമ്പനി തിരികെ നല്‍കണം. ഇത്തരത്തില്‍ വിമാനം വൈകുന്നത് മൂലം കണക്ഷന് സര്‍വീസ് കിട്ടാതെ പോകുന്ന യാത്രക്കാര്‍ക്ക് 5000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും.12 മണിക്കൂര്‍ വൈകിയാല്‍ 10,000 രൂപ, അതില്‍ കൂടുതലായാല്‍ 20000 രൂപ എന്ന നിരക്കില്‍ കമ്പനികള്‍ പിഴയടയ്ക്കണം. പ്രാഥമിക ചാര്‍ജുകള്‍ അല്ലാതെ മറ്റ് ചാര്‍ജുകള്‍ കമ്പനിയോ ഏജന്റുമാരോ ഈടാക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
Post Your Comments