Kerala

നിപ്പാ വൈറസ്; താളം തെറ്റി മലബാര്‍ മേഖല

കോഴിക്കോട്: നിപ്പാ വൈറസ് പനിയുടെ ഭീതിയിലാണ് മലബാർ മേഖല. പനിയെ പേടിച്ച് ആളുകൾ വീടിന് പുറത്തിറങ്ങാൻ പോലും ഭയക്കുന്നു. മലബാറില്‍ പലയിടത്തും വിവാഹം അടക്കമുള്ള ചടങ്ങുകൾ മാറ്റിവയ്ക്കുകയാണ്. ഉറപ്പിച്ച തിയതികളില്‍ കല്യാണം നടത്തുന്നത് രോഗം പടരാന്‍ കൂടുതല്‍ സാധ്യതയുണ്ടാക്കുമെന്ന തിരിച്ചറിവിനൊപ്പം കല്യാണത്തിന് ആളു വരാത്തതും മാറ്റിവയ്ക്കാന്‍ കാരണമായിട്ടുണ്ട്.

ഇതോടെ വ്യാപാരികളും കഷ്ടത്തിലായി. കച്ചവടം കുറഞ്ഞതോടെ പലരും കട തുറക്കുന്നത് തന്നെ താൽക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഫുട്‌ബോള്‍ ലോകകപ്പ് സമയമായതിനാല്‍ കവലകളിലും മറ്റും ആരാധകര്‍ ഒത്തുകൂടുന്നത് പതിവാണ്. പക്ഷേ പനിയുടെ വാര്‍ത്തകള്‍ വന്നതോടെ പലരും ഭീതിയിലാണ്. പകൽ സമയങ്ങളിൽ പോലും റോഡുകൾ വിജനമാണ് . രോഗം പടർന്നു പിടിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.

ALSO READ: നിപ്പാ വൈറസ്; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി

നിപ്പ വൈറസ് പനി ബാധിതർക്കായി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ശുപത്രികളില്‍ രോഗികളെ പരിചരിച്ച ജീവനക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button