കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ച രാജന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. മൃതദേഹം മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കുന്നതിന് ജീവനക്കാര്‍ തയാറല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശി രാജന്‍ മരിച്ചത്. തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മൃതദേഹം സംസ്കരിക്കുന്നതില്‍ ആരോഗ്യവകുപ്പിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ വിമര്‍ശനം. കൂരാച്ചുണ്ട് സ്വദേശിയായ രാജന്‍ എന്നയാളുടെ മൃതദേഹം സംസ്കരിക്കുന്നതിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. വൈറസ് പകരുമോ എന്ന ഭീതിയിലാണ് ജീവനക്കാര്‍. മൃതദേഹം ദഹിപ്പിക്കുന്നതിന്‍റെ പുക ശ്വസിച്ചാല്‍ പോലും വൈറസ് പരക്കുമെന്ന് തരത്തിലുള്ള വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്.
Post Your Comments