കോഴിക്കോട്: രാത്രി ജോലിക്ക് പോയ മാതാവ് മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ മൂന്നു ദിവസമായി അഞ്ചു വയസ്സുകാരന്‍ റിഥുലും രണ്ടു വയസ്സുകാരന്‍ സിദ്ധാര്‍ത്ഥും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്. ഇളയവൻ കുഞ്ചു ഇടയ്ക്ക് അമ്മയെ ഓർക്കുമ്പോൾ കരയാൻ തുടങ്ങും.അമ്മ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആര്‍ക്കുമറിയില്ല. പ്രിയതമനെയും ഒരു നോക്കു കാണാതെയായിരുന്നു ലിനി പോയത്.പിതാവിന്റെ മരണം അനാഥമാക്കിയ കുടുംബത്തിന്റെ അവസ്ഥയാണ് ലിനിയെ നഴ്‌സാക്കി മാറ്റിയത്.
ജനറല്‍ നഴ്‌സിംഗിന് പുറമേ ബിഎസ് സി നഴ്‌സിംഗും പൂര്‍ത്തിയാക്കിയാണ് ജോലിയിലേക്ക് കടന്നത്. കോഴിക്കോട് മിംസ് അടക്കമുള്ള ആശുപത്രിയില്‍ ജോലി ചെയ്ത ലിനി രോഗികളെയും കുടുംബത്തെയും ഒരു പോലെ സ്‌നേഹിച്ചിരുന്നു. ചെമ്പനോട കൊറത്തിപ്പാറ പുതുശ്ശേരി നാണുവിന്റെയും രാധയുടെയും മുന്ന് പെണ്‍മക്കളില്‍ രണ്ടാമത്തവളായ ലിനിയെ വിവാഹം കഴിച്ചത് വടകര സ്വദേശി സജീഷായിരുന്നു. ബഹ്‌റിനില്‍ അക്കൗണ്ടന്റായ സജീഷ് കഴിഞ്ഞദിവസം രാവിലെ തന്നെ വീട്ടിലെത്തി. എന്നാല്‍ ലിനിയെ കാണാനായില്ല.
രോഗം പകരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയതിനാല്‍ വൈദ്യൂതി ശ്മശാനത്തില്‍ ലിനിയെ
നിപ വൈറല്‍ പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് പന്തിരിക്കര സൂപ്പിക്കാട് വളച്ചുകെട്ടി മൂസയുടെ മക്കളായ സാബിത്തിനെയും സ്വാലിഹിനെയും പേരാമ്പ്ര ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നതു ലിനിയാണ്. അതിനുശേഷമാണു ലിനിക്കു രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്നലെ പുലര്‍ച്ചെയാണു ലിനി മരണത്തിനു കീഴടങ്ങിയത്.
Post Your Comments