തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റു മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ പ്രസ്താവനയിലൂടെ അറിയിച്ചു.
ലിനിയുടെ ഭര്‍ത്താവ് സജീഷിനെ ഫോണില്‍ വിളിച്ചാണ് സര്‍ക്കാരിന്‍റെ പിന്തുണ മന്ത്രി അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യവകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കുടുംബത്തോട് പറഞ്ഞു.
ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിച്ചില്ല എന്ന തരത്തിൽ ചില കോണുകളിൽ നിന്നും നേരത്തെ വിമർശനം ഉയർന്നിരുന്നു. കൂടാതെ ലിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
Also read ; നിപ വൈറസ് പനി ഭീതിക്കിടെ മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു
Post Your Comments