ലക്‌നൗ: സർക്കാർ നൽകിയിട്ടുള്ള വസതികൾ ഒഴിയണമെന്ന് മുൻ മന്ത്രിമാർക്ക് സുപ്രീം കോടതി നൽകിയിട്ടുള്ള ഉത്തരവ് മറികടക്കാനായി മായാവതിയുടെ കുറുക്കുവഴി. നിലവില്‍ മായവതി താമസിക്കുന്നത് സര്‍ക്കാര്‍ വസതിയിലാണ്. ഇത് കൈവിട്ട് പോകാതിരിക്കാന്‍ മായാവതി സര്‍ക്കാര്‍ അനുവദിച്ചിരുന്ന വീട് പാര്‍ട്ടി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ സ്മാരകമാക്കി. കാന്‍ഷിറാം സ്മാരക വിശ്രമകേന്ദ്രം എന്ന ബോര്‍ഡിനോടൊപ്പം അദ്ദേഹത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.
മുന്മുഖ്യമന്ത്രിമാരെല്ലാം സാധാരണ പൗരന്മാരാണെന്നും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വസതികള്‍ ഒഴിയണമെന്നും സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് വീടുമാറാന്‍ തയ്യാറെടുക്കുന്നതിനിടെയാണു മായാവതി വസതിയില്‍ തന്നെ കടിച്ചു തുങ്ങാന്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നത്. 86 കോടിയിലധികം രൂപ വില വരുന്ന ഈ ബംഗ്ലാവില്‍ നിന്നും മറ്റു വഴികളില്ലാതെ ഒഴിഞ്ഞു പോകുവാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ മായാവതി.
എന്നാൽ ഇവിടെ നിന്ന് അത്രയെളുപ്പം പോകാൻ തനിക്ക് കഴിയില്ലെന്ന് തെളിയിക്കുകയാണ് ഇവർ. സര്‍ക്കാര്‍ വസതിയായ 13 എ മാള്‍ അവന്യൂവില്‍ നിന്നാണ് മായാവതി പടിയിറങ്ങുന്നത്. ഇനി 15 കോടി രൂപയുടെ ‘9 മാള്‍ അവന്യൂവിലാണ്’ മായവതി താമസിക്കുക. സര്‍ക്കാര്‍ വസതിക്കടുത്ത് തന്നെയായിരുന്നു ബിഎസ്‌പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസും.2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 86 കോടി രൂപയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മായാവതി ’13 എ മാള്‍ അവന്യൂ’വില്‍ നടത്തിയത്.
ഈ അധികാര ധൂര്‍ത്ത് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അധികാരം തന്നെ നഷ്ടപ്പെട്ടിട്ടും ഈ ഇഷ്ട ഭവനത്തില്‍ നിന്നും ഇറങ്ങാന്‍ മായാവതി കൂട്ടാക്കിയില്ല. എല്ലാത്തിനുമൊടുവില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മായവതിക്ക് ഈ ഭവനത്തില്‍ നിന്നും ഒഴിയേണ്ടി വരികയാണ്.ഈ വസതിയില്‍ നിന്നും ഗൃഹോപകരണങ്ങള്‍ തന്റെ സ്വന്തം ബംഗ്ലാവിലേക്ക് മാറ്റുവാന്‍ മായാവതി തയ്യാറെടുക്കുകയാണെന്നാണ് സൂചന.
എന്‍.ഡി.തിവാരി, മുലായം സിങ് യാദവ്, കല്യാണ്‍ സിങ്, രാജ്‌നാഥ് സിങ്, അഖിലേഷ് യാദവ് എന്നിവരോടും സര്‍ക്കാര്‍ നല്‍കിയ വസതികള്‍ തിരിച്ചുകൊടുക്കാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. രാജ്‌നാഥ് സിങ് സ്വന്തം വീട്ടിലേക്കു മാറാന്‍ തയ്യാറെടുത്തു. അഖിലേഷ് യാദവ് രണ്ടുവര്‍ഷത്തെ സാവകാശം ചോദിച്ചിരിക്കുകയാണ്.
Post Your Comments