ദുബായ്: സഹപ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പ്രവാസിയായ കെട്ടിട നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ വിചാരണ നേരിടുന്നു. ഏപ്രിൽ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പാകിസ്താൻകാരനായ തൊഴിലാളിയെ വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ഇതിനിടയിൽ തൊഴിലാളി മരിച്ചു.
ALSO READ: 20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി
വഴക്കിനിടെ തൊഴിലാളി താഴെ വീഴുകയും,സാരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇയാളെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ കോടതിയിൽ കുറ്റം നിഷേധിച്ചെങ്കിലും. സാഹചര്യ തെളിവുകൾ പ്രതികൾക്കെതിരായിരുന്നു. പ്രതികളെ കോടതി ശിക്ഷ വിധിച്ചു. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments