ദുബായ് : 20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി. സൗദി യുവതിയെ ദുബായ് ജുമൈറ ബീച്ചില്‍ വെച്ചാണ് രണ്ട് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇറാന്‍, യു.എ.ഇ, പൗരന്‍മാര്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുകയാണ്.
യുവതിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് അല്‍ ബാര്‍ഷ പൊലീസാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ജനുവരി 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തെ കുറിച്ച് യുവതി മൊഴി നല്‍കിയത് ഇങ്ങനെ. ബലാത്സംഗത്തിനിരയാക്കിയ രണ്ട് യുവാക്കളെ തനിക്ക് നേരത്തെ അറിയില്ലെന്നും സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവരെ കണ്ടുമുട്ടിയതെന്നും യുവതി പറഞ്ഞു.
ജുമൈറ ബീച്ചിലെ ഹോട്ടലില്‍ താന്‍ മുറിയെടുത്തിരുന്നു. പുലര്‍ച്ചെ രണ്ടിന് കടല്‍ ആസ്വദിയ്ക്കാന്‍ മുറി തുറന്ന് പുറത്തിരങ്ങിയതായിരുന്നു. ആ സമയത്ത് മൂന്ന് യുവാക്കള്‍ തന്റെ അരികിലേയ്ക്ക് വരികയും കുശലം അന്വേഷിക്കുകയും ചെയ്തു. അവര്‍ എന്‍ജിനീയേഴ്‌സ് ആണെന്നാണ് പറഞ്ഞത്. സ്‌നാപ് ചാറ്റിനെ കുറിച്ചും മറ്റും തങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടെ കാറില്‍ പെട്രോള്‍ അടിയ്ക്കാന്‍ പോകുന്നുണ്ടെന്നും അത് വഴി ഭക്ഷണം വാങ്ങിച്ച് വരാമെന്നും പറഞ്ഞ് അവര്‍ തന്നേയും കൂട്ടുകയായിരുന്നു.
തുടര്‍ന്ന് അവര്‍ ഭക്ഷണം കഴിയ്ക്കാനായി ബീച്ചില്‍ പോയി. ഇതിനിടെ മൂവര്‍ സംഘത്തിലെ ഒരാള്‍ തന്നെ അരുതാത്ത സ്ഥലത്ത് തൊടുകയും താന്‍ അതിനെ എതിര്‍ത്തപ്പോള്‍ രണ്ടാമന്‍ എന്നെ ശക്തമായി കാറിനകത്തേയ്ക്ക് തള്ളിയിട്ടു. പുറത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുടിയില്‍ പിടിച്ച് വലിച്ച് വീണ്ടും കാറിനകത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. ചുറ്റും ഇരുട്ട് നിറഞ്ഞ പ്രദേശമായതിനാല്‍ സഹായത്തിനായി ആരും എത്തിയില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
Post Your Comments