Latest News

നിപ്പ വൈറസ് ; തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവർ കുടുങ്ങും

തിരുവനന്തപുരം ; നിപ്പ വൈറസിനെ കുറിച്ച് തെറ്റായ സന്ദേശം  നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ ഡിജിപി സൈബർ പൊലീസിന് നിർദേശം നൽകി. ഇത്തരം സന്ദേശങ്ങൾ ഷെയർ ചെയ്താലും നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.

നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ നിപ വൈറസ് ബാധ സംബന്ധിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണം . കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നാം കുടുങ്ങിപ്പോകരുത്. ഭീതിയുണ്ടാക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കേരളത്തിന്റെ പൊതുതാൽപര്യത്തിന് ഹാനികരമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു .

also read ;നിപ്പ വൈറസ് ബാധ: വെള്ളിയാഴ്ച പരിശോധന ഫലം പുറത്തുവരും

shortlink

Related Articles

Post Your Comments

Related Articles


Back to top button