ബെംഗളൂരു ; കർണാടകയിൽ നാളെ മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും. ഇതിനു ശേഷം മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് -22 മന്ത്രിമാർ, ജെഡിഎസ്സിനു – 12 എന്നിങ്ങനെ ആകെ 34 അംഗ മന്ത്രിസഭയായിരിക്കും ഉണ്ടാവുക.
കോണ്‍ഗ്രസ്സിന്റെ രമേഷ് കുമാര്‍ സ്പീക്കര്‍ ആകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസ്സിന് ആയിരിക്കും ലഭിക്കുക. ഇരു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇത്രയും കാര്യങ്ങൾ സംബന്ധിച്ച തീരുമാനം കൈകൊണ്ടെങ്കിലും ആര്‍ക്കെല്ലാം മന്ത്രി സ്ഥാനം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. 29ന് ശേഷം മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.
Also read ; മുസ്ലിം എം.എല്‍.എമാരെ കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് സംഘടനകള്‍
Post Your Comments