Movie SongsEntertainment

സംഘാടകരും വിട്ടു പോയി; വഴിയില്‍ കരഞ്ഞു നിന്ന കാവ്യയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കി സുരേഷ് ഗോപി

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ച താരമാണ് എം പി സുരേഷ് ഗോപി. രാഷ്ട്രീയത്തിന്റെ കള്ളക്കളികള്‍ ഒന്നുമില്ലാതെ സ്നേഹവും മനുഷത്വവും കൊണ്ട് എന്നും ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായി നില്‍ക്കുന്ന സുരേഷ് ഗോപി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ താരം കൂടിയാണ്. കാരണം ദേശീയ സംസ്ഥാന രാഷ്ട്രീയ നേതാക്കന്മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ എത്തുന്നതിന്റെ ഇരട്ടിയില്‍ അധികം ആളുകള്‍ സുരേഷ് ഗോപിയുടെ ചടങ്ങുകളില്‍ പങ്കെടുക്കുകയും അദ്ദേഹത്തിന്‍റെ തീപ്പൊരി പ്രസംഗം കേള്‍ക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. കൂടുതലും കുടുംബ യോഗങ്ങളിലാണ് താരം പങ്കെടുക്കുന്നത്.

കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ഒരു പരിപാടിക്കിടെ ഉണ്ടായ സംഭവം അദേഹത്തിന്റെ മനുഷത്വത്തെയും മഹത്വത്തെയും വീണ്ടും വിളിച്ചോതുന്നു. സംഭവം ഇങ്ങനെ-

ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്തില്‍ ഒരുക്കിയ കുടുംബസംഗമത്തില്‍ അധിതിയായി എത്തിയത് സുരേഷ് ഗോപിയായിരുന്നു. കുടുംബ സംഗമത്തിനൊപ്പം പ്രദേശത്തു പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും ചടങ്ങില്‍ സംഘാടകര്‍ നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് യാത്ര തിരിച്ച താരം വഴിവക്കില്‍ കരഞ്ഞു കൊണ്ട് നില്‍കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു, കാവ്യ. മികച്ച വിജയം നേടിയിട്ടും സംഘാടകര്‍ ലിസ്റ്റ് വിളിച്ചപ്പോള്‍ ആലക്കോട് മോഹനം വീട്ടില്‍ കാവ്യയുടെ പേര് വിട്ടുപോയി. അതിന്റെ സങ്കടത്തില്‍ വഴിവക്കില്‍ നിന്നും കരയുകയായിരുന്നു കാവ്യ.

വഴിയരികില്‍ നിന്ന് പൊട്ടിക്കരയുന്ന കാവ്യയെകണ്ട താരം ഒപ്പമുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് അവരും കാവ്യയെ വിട്ടുപോയ കാര്യം അറിയുന്നത്. ഉടന്‍ തന്നെ കാവ്യയെയും അമ്മയെയും ഞെട്ടിച്ചു കൊണ്ട് സുരേഷ്ഗോപി എം.പി കാവ്യയുടെ വീട്ടിലെത്തി പുരസ്‌കാരം സമ്മാനിച്ചു. കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് അദേഹം മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button