ബെംഗളൂരു: തെലുങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് റാവു ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
പകരം ചൊവ്വാഴ്ച ബംഗളൂരുവിലെത്തി കുമാരസ്വാമിയെ കണ്ട് മടങ്ങാനാണ് ചന്ദ്രശേഖര റാവുവിന്റെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിക്ക് ചില ഒഴിവക്കാനാകാത്ത പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാത്തത് എന്നാണ് ചന്ദ്രശേഖര റാവുവിന്റെ ഓഫിസ് നല്‍കുന്ന ഔദ്യോഗിക മറുപടി. എന്നാല്‍ ബുധനാഴ്ചയാണ് എച്ച്‌ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
Post Your Comments