മുംബൈ: 143 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഗോവയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഹൈഡ്രോളിക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം മംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്.
തിങ്കളാഴ്ച രാത്രി 8.36നാണ് എയര്‍ ഇന്ത്യയുടെ 662 വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. സുരക്ഷിതമായി വിമാനം ലാണ്ട് ചെയ്തെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. എമര്‍ജെന്‍സി ലാന്‍ഡിംഗിനെ തുടര്‍ന്ന് പ്രഥമ റണ്‍വേ അടച്ചു. തുടര്‍ന്ന് 9.40നാണ് തുറന്നത്.
Post Your Comments