Latest NewsNewsInternationalTechnology

മൂന്നിലധികം ആളുകളുമായി വീഡിയോ കോള്‍: പുത്തന്‍ സേവനവുമായി വാട്ട്‌സാപ്പ്

പുത്തന്‍ ഫീച്ചറുകള്‍ ചൂടപ്പം പോലെ ഉപയോക്താക്കളിലേക്കെത്തിക്കുന്ന വാട്ട്‌സാപ്പ് അടുത്ത സമ്മാനം ഉടന്‍ എത്തിക്കും. ആന്‍ഡ്രോയിഡിലും ഐഫോണിലും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്രൂപ്പ് വീഡിയോ കോള്‍ സേവനമാണ് ഉടന്‍ അവതരിപ്പിക്കുവാന്‍ പോകുന്നത്. വാട്ട്‌സാപ്പ് കമ്പനി നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ചുരുക്കം ആളുകള്‍ക്ക് മാത്രമേ സേവനം ലഭ്യമായി തുടങ്ങിയിട്ടുള്ളൂ. ആദ്യഘട്ടമായതിനാല്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ മൂന്നു പേര്‍ക്കാണ് ഒരേ സമയം വീഡിയോ കോള്‍ നടത്താനാവുക. എന്നാല്‍ സേവനം സ്ഥിരമായ ശേഷം വീഡിയോ കോള്‍ നടത്താവുന്നവരുടെ എണ്ണം നാലാകും.

വാട്ട്‌സാപ്പ് ആപ്ലിക്കേഷന്‌റെ ഐഒഎസ് 2.18.52 വേര്‍ഷനിലും ആന്‍ഡ്രോയിഡ് ബീറ്റ 2.18.145 വേര്‍ഷനിലും അതിന് മുകളിലേക്ക് ഉള്ളവയിലുമാണ് സേവനം ലഭിക്കുക. ഇതിനു പുറമേ വീഡിയോ കോള്‍ നടത്തുമ്പോള്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തവാനുള്ള ബട്ടണും വാട്ട്‌സാപ്പില്‍ ചേര്‍ക്കും. ഫേസ്ബുക്ക് 8 ഡവലപ്പേഴ്‌സ് സമ്മേളനത്തിലാണ് വീഡിയോ കോളിങ്ങും വാട്ട്‌സാപ്പ് സ്റ്റിക്കര്‍ സേവനവും എത്തുമെന്ന വാര്‍ത്ത വാട്ട്‌സാപ്പ് ഉടമ കമ്പനിയായ ഫേസ്ബുക്ക് പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button