കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച രണ്ടു നഴ്സുമാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. പനി കുറയാത്ത സാഹചര്യത്തിലാണ് വിദഗ്ധ ചികില്‍സ തേടിയത്. പേരാമ്പ്ര ആശുപത്രിയില്‍ നിപ്പാ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചവരാണിവര്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരാണ് ചികിത്സ തേടിയത്.
കോഴിക്കോട് പനി ബാധിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി ഇന്നലെ മരിച്ചിരുന്നു. ഇതോടെ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പത്തായി. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. വൈറസ് പടരുന്നത് തടയാനായി രാത്രി തന്നെ ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു.
Post Your Comments