കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തിയെന്ന് സൂചനകള്‍. പേരാമ്പ്രയില്‍ നിപ്പ വൈറസ് മൂലം മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. ഈ വീട്ടിലുള്ളവര്‍ക്ക് രോഗം പടരാന്‍ കാരണം ഈ കിണറിലെ വെള്ളമാകാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. വവ്വാലുകള്‍ പുറത്ത് പോകാതിരിക്കാന്‍ കിണറ് മൂടിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
വൈറസ് പകരുന്നത് വവ്വാലുകളിലൂടെയാണോയെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിതീകരണമൊന്നും ഉണ്ടായിട്ടില്ല. ഇത് വ്യക്തമാകാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വായുവിലൂടെ വൈറസ് പകരുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also Read : നിപ്പാ വൈറസ് ബാധ: പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രി
അതേസമയം നിപ്പ വൈറസ് മൂലമുണ്ടാകുന്ന പനി കോഴിക്കോട് ജില്ലയില്‍ വ്യാപിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നണെന്നും വാര്‍ത്തകളുണ്ട്. നിപ്പ മൂലമുള്ള പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പേരാമ്പ്രയിലായിരുന്നു. തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നുപേര്‍ മരണപ്പെടുകയായിരുന്നു. കൂടാതെ ഇവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനിയും ഇന്ന് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
Post Your Comments