Gulf

ദുബായിൽ 9 വയസുകാരിയോട് മോശമായി പെരുമാറിയ പ്രവാസിക്ക് സംഭവിച്ചത്

ദുബായ്: ഒൻപത് വയസുകാരിയോട് പ്രവാസിയായ കാവൽക്കാരന്റെ മോശം മെരുമാറ്റം. 31കാരനായ യുവാവ് പെൺകുട്ടി സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങുന്ന നേരത്ത് കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സപർശിക്കുകയായിരുന്നു. പെൺകുട്ടി ഉടനടി പ്രതിയോട് എന്തിന് തന്നെ സ്പർശിച്ചുവെന്ന് ചോദിച്ചു, എന്നാൽ അറിയാതെ പറ്റിയതാണെന്നായിരുന്നു പാകിസ്താനിയായ പ്രതിയുടെ മറുപടി.

ALSO READ: 20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി

പെൺകുട്ടി ഉടനടി മാതാപിതാക്കളെ വിവരം അറിയിക്കുകയും, പോലീസിൽ പരാതിപ്പെടുകയും ചെയ്‌തു തുടർന്ന് ദുബായ് പോലീസ് പ്രതിയെ പിടികൂടി. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കോടതി പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button