ഇരിക്കൂര്‍(കണ്ണൂര്‍): വൃദ്ധസദനങ്ങളില്‍ മാത്രമല്ല തെരുവുകളില്‍ വരെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ പൊരുതാന്‍ ഒറ്റയാള്‍ പോരാളി. ഇരിക്കൂര്‍ സ്വദേശിയായ ഫാറൂഖാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ സമൂഹത്തിന് മാതൃകയാകുന്നത്. 2007ലാണ് ഫാറൂഖിന്‌റെ പോരാട്ടം ആരംഭിക്കുന്നത്. അന്ന് പാര്‍ലമെന്റില്‍ പാസാക്കിയ മെയിന്റനന്‍സ് വെല്‍ഫയര്‍ ഓഫ് പേരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍ ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപെട്ട് ഫാറൂഖ് അന്നത്തെ കണ്ണൂരിലെ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു ആ നിവേദനം സ്വീകരിച്ച അന്നത്തെ കലക്ടര്‍ ബാല കിരണന്‍ ജില്ലയിലെ വൃദ്ധ സദനങ്ങളില്‍ കഴിയുന്നവരുടെ മക്കളുടെ മേല്‍വിലാസം കണ്ടെത്തുകയും അവരില്‍ നിന്ന് അവരുടെ മാതാപിതാക്കളുടെ സംരക്ഷണ ചിലവിനായി പതിനായിരം രൂപ ഈടാക്കുകയും വീഴ്ച്ച വരുത്തുന്നവരെ മൂന്ന് മാസം തടവും അയ്യായിരം രൂപ പിഴയും നടപ്പിലാക്കുവാനും ഉത്തരവ് ഇറക്കുകയുണ്ടായി. എന്നാല്‍ ഇങ്ങനെ മാതാപിതാക്കളെ ഉപേക്ഷിച്ച മക്കള്‍ തന്നെ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ഉപാധികളൊടെ മാതാപിതാക്കളെ അവരുടെ വീടുകളിലെക്ക് കൊണ്ട് പോകുകയുണ്ടായി. എന്നാല്‍ വളരെ ഫലവത്തായ ഈ പദ്ധതി സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കണമെന്നാവിശ്യപ്പെട്ട് ഫാറൂഖ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും ഇപ്പോഴത്തെ സര്‍ക്കാരിനും നേരിട്ടും അല്ലാതെയും നിവേദനം നല്‍കിയിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഇത് കാര്യമായി ഫലം കണ്ടില്ല.
സംസ്ഥാനത്ത് സര്‍ക്കാരിന്‌റെ മേല്‍നോട്ടത്തില്‍ മാത്രം 516 ഓളം വൃദ്ധ സദനങ്ങള്‍ ഉണ്ടെന്നും ഇതില്‍ ഏകദേശം ഇരുപതിനായിരത്തിലധികം അന്തേവാസികളില്‍ പലര്‍ക്കും നല്ല നിലയില്‍ കഴിയുന്ന മക്കളും അടുത്ത ബന്ധുക്കളൊക്കെയുണ്ട്. ഇവരില്‍ പലരും ഇവിടങ്ങളില്‍ എത്തിപ്പെട്ടത് സ്വന്തം മക്കളാല്‍ ക്രൂരതയ്ക്ക് വിധേയരായി തെരുവോരങ്ങളിലും ആരാധാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റുമാണെന്നും ഫാറൂഖ് പറയുന്നു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയ്ക്ക് താന്‍ പരാതി നല്‍കിയിരുന്നെന്നും അദ്ദേഹം ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഫാറൂഖ് വ്യക്തമാക്കുന്നു.
കണ്ണൂരില്‍ നടപ്പിലാക്കിയ ഈ പദ്ധതി സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കണമെന്നാവിശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കുകയും ഇതെ കുറിച്ച് ഫാറൂഖ് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം എന്റെ പരാതി സാമൂഹിക നീതി വകുപ്പിന്ന് കൈമാറുകയും അവിടെ നിന്ന് ലഭിച്ച മറുപടി റിപ്പോര്‍ട്ട് വളരെ വിചിത്ര പരമായതായിരുന്നുനെന്നും അദ്ദേഹം പറയുന്നു. അതായത് ഇങ്ങനെ മക്കളില്‍ നിന്ന് ചിലവിനുള്ള കാശ് സര്‍കാര്‍ ഈടാക്കുകയാണങ്കില്‍ വൃദ്ധ സദനങ്ങളില്‍ എത്തിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അത് കൊണ്ട് താങ്കള്‍ പരാതിയില്‍ പറഞ്ഞ കാര്യം സര്‍കാരിനു നടപ്പിലാക്കുവാന്‍ സാധിക്കുകയില്ലന്നാണ് ഫാറൂഖിന് ലഭിച്ച മറുപടിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ഇതിനെ പൂര്‍ണ്ണമായും തള്ളികൊണ്ടാണ് കേന്ദ്ര സാമൂഹിക വകുപ്പ് മന്ത്രാലയം നേരത്തെയുള്ള നിയമം ഭേദഗതി ചെയ്ത് കൊണ്ട് വിഞ്ജാപനം ഇറക്കിയിരിക്കുന്നത് അടുത്ത് തന്നെ ഈ ബില്ല് പാര്‍ലമെന്റില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് ഫാറൂഖ്.
Post Your Comments