ബെംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ ഭിന്നതയെന്ന് സൂചന. ജെഡിഎസിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ചത് തങ്ങൾക്കാണെന്നും,അതിനാൽ കൂടുതൽ മന്ത്രി പദവികൾ തങ്ങൾക്ക് ലഭിക്കണമെന്നുമാണ് കോൺഗ്രസിന്റെ ഡി കെ ശിവകുമാർ ആവശ്യപ്പെടുന്നത്. കുമാരസ്വാമിയും സോണിയാഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
Read Also: കോളേജ് ഹോസ്റ്റലിലില്‍ പരിഭ്രാന്തി പരത്തി ദിനോസര്‍ പല്ലി
ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ ജി.പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്നുമായിരുന്നു മുൻപുണ്ടായിരുന്ന ധാരണ. എന്നാൽ ഇപ്പോൾ രണ്ട് ഉപമുഖ്യമന്ത്രി പദവി വേണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ കർണാടകയിൽ കാര്യങ്ങൾ സങ്കീർണമായിരിക്കുകയാണ്.
Post Your Comments