സോചി: ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ആദ്യത്തെ രണ്ടു സൈനിക ശക്തികളാണ് അമേരിക്കയും റഷ്യയും. പരസ്‌പരം വൈരികളാണെങ്കിലും ഈ രണ്ടു രാജ്യങ്ങൾക്കും ഇന്ത്യയോട് പ്രിയമേറെയാണ്. ഇന്ത്യാ-പാക്ക് യുദ്ധകാലത്ത് അമേരിക്ക പാകിസ്ഥാനൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. എന്നാൽ ഒബാമയുടെ വരവോടെ അമേരിക്ക പാക്കിസ്ഥാനുമായി അകന്നുതുടങ്ങി. ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ഈ അകൽച്ച കുറേക്കൂടി ശക്തമായി. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആയുധ മേഖലയിലടക്കം ഇന്ത്യയുമായി നിരവധി കരാറുകളിലാണ് അമേരിക്ക ഒപ്പുവച്ചിട്ടുള്ളത്.
Read Also: നിപ്പ വൈറസ്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം: ബന്ധപ്പെടേണ്ട നമ്പരുകള്‍
സോവിയറ്റ് കാലഘട്ടം മുതല്‍ ഇന്ത്യയുടെ സൈനിക പങ്കാളിയാണ് റഷ്യ. ഇന്ത്യൻ സൈന്യം ഇന്ന് ഉപയോഗിക്കുന്ന ഭൂരിപക്ഷം ആയുധങ്ങളും റഷ്യന്‍ നിര്‍മ്മിതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ നിരവധി തവണ അമേരിക്കയും റഷ്യയും സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കി. പാക്കിസ്ഥാനെതിരായ നീക്കത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന ഇറാനെതിരെ അമേരിക്ക ഇപ്പോള്‍ നടത്തിയ ഉപരോധം പിന്‍വലിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ ചർച്ച നടത്തുമെന്ന് സൂചനകളുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ അമേരിക്ക – റഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യന്‍ ഇടപെടലുകള്‍ അനിവാര്യമാണെന്നാണ് ഇരുരാജ്യങ്ങളുടെയും അഭിപ്രായം. പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം ഇതിന് വേദിയാകുമെന്നാണ് സൂചന. ഏകദിന സന്ദര്‍ശനത്തിനിടെ നാലു മുതല്‍ ആറു മണിക്കൂര്‍ വരെയായിരിക്കും മോദി – പുടിന്‍ ചര്‍ച്ച നീളുക.
റഷ്യയിലെ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യാത്രയ്ക്കു മുന്‍പേ മോദി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതായിരിക്കും ചര്‍ച്ചകളെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറുന്നത് ഇന്ത്യയെയും റഷ്യയെയും സാമ്പത്തികമായി എങ്ങനെ ബാധിക്കുമെന്നും ഇരുവരും ചർച്ച ചെയ്യും.
Post Your Comments