വീടില്ലാത്ത യാചകയായ സ്ത്രീ തെരുവില്‍ കിടന്ന് മരിച്ചു. ഇവര്‍ക്ക് സമീപം ഉണ്ടായിരുന്ന ഭാണ്ടക്കെട്ട് പരിശോധിച്ച പോലീസ് ഞെട്ടി. ഒന്നല്ല രണ്ട് പ്രാവശ്യം. ഭാണ്ടക്കെട്ടില്‍ നിന്നും കണ്ടെത്തിയ പണം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും. രണ്ട് ലക്ഷത്തോളം രൂപയാണ് ഭാണ്ടക്കെട്ടില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഇവരുടെ ബാങ്ക് പാസ്ബുക്ക് കണ്ടെത്തിയതോടെ പോലീസ് രണ്ടാമതും ഞെട്ടി. 1.7 ബില്യണ്‍ ഡോളറായിരുന്നു ബാങ്കിലെ സമ്പാദ്യം.
കഴിഞ്ഞ ദിവസമാണ് ഫാത്തിമ ഓത്ത്മാന്‍ എന്ന യാചകയെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലെബനോനിലെ ബെയ്റൂട്ടിലെ വഴിയരികില്‍ കിടന്നാണ് ഇവര്‍ മരിച്ചത്. മരണകാരണം അറിയാന്‍ പൊലീസ് ഇവര്‍ ഒപ്പം സൂക്ഷിച്ചിരുന്ന ഭാണ്ഡക്കെട്ട് പരിശോധന നടത്തി. അപ്പോഴാണ് ബാഗില്‍ നിന്ന് ഇത്രയും പണവും പാസ്ബുക്കില്‍ ബാങ്കില്‍ കോടികളുമുണ്ടെന്ന് മനസിലാക്കിയത്. 52 കാരിയായ ഫാത്തിമ മരിച്ചത് ഹൃദ്രോഗത്തെ തുടര്‍ന്നാണെന്ന് പോലീസ് പറഞ്ഞു.
മരണശേഷം ഇവരുടെ കുടുംബാംഗങ്ങളെ വടക്കന്‍ ലെബനനിലെ അക്കറിലെ നഗരമായ ഐന്‍ അല്‍ സഹാബില്‍ നിന്നും പൊലീസ് കണ്ടെത്തി. കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങുകയും സംസ്ക്കരിക്കുകയും ചെയ്തു. തന്റെ പണം മുഴുവന്‍ ആരെങ്കിലൂം മോഷ്ടിക്കുമോ എന്ന് ഭയന്ന ഫാത്തിമ ആരേയും അടുപ്പിച്ചിരുന്നില്ല.
Post Your Comments