തിരക്കനുഭവപ്പെടുന്ന ദിവസങ്ങളില്‍ മിഠായിത്തെരുവിലെത്തുന്നവരോട് ഭിക്ഷ യാചിച്ച് യാചകന്‍. ഈ യാചകന്റെ വേഷം കെട്ടലാണ് വ്യാപാരികള്‍ അഴിച്ചെടുത്തത്. വ്യക്തയില്ലാത്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ഇടതുകാല്‍ മടക്കിവെച്ച് വലതുകാലും ഇരുകൈകളും നിലത്തുകുത്തിയായിരുന്നു യാചന. പെരുന്നാള്‍ സമയങ്ങളില്‍ ഒരു നല്ല സംഖ്യ യാചകന് ലഭിച്ചിരുന്നുവെങ്കിലും അതിന് പുറമെ മിഠായിത്തെരുവിലെത്തുന്ന പൊതുജനങ്ങളുടെ ധാനധര്‍മ്മവും ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം റയില്‍േവ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇയാള്‍ ഇരുകാലില്‍നിന്ന് മദ്യപിച്ച് ബഹളം വയ്ക്കുന്നത് മിഠായിത്തെരുവിലെ ചില വ്യാപാരികള്‍ കണ്ടിരുന്നു. അങ്ങനെയാണ് യാചകന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് യാചകനെ കുടുക്കിയത്. റയില്‍വേ സ്റ്റേഷന്‍ ഭാത്തുനിന്ന് നടന്നുവന്ന് മിഠായിത്തെരുവിലെത്തുമ്പോള്‍ നിലത്ത് ഇരുന്ന് നിരങ്ങി നീങ്ങുന്നതാണ് നേരിട്ട് കണ്ടത്. പിന്നെ വ്യാപാരികള്‍ സംഘടിച്ച് യാചകനെ പിടികൂടി. യാചകനോട് ഏഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ ഇരുന്നു. ഇതിനെതുടര്‍ന്ന് ബലമായി പിടിച്ച് ഏഴുന്നേല്‍പിക്കുകയായിരുന്നു. ഭിക്ഷ യാചിച്ച് ലഭിച്ച പണം ആളുകള്‍ തട്ടി തെറിപ്പിച്ചെങ്കിലും പിന്നീട് ഈ പണമെല്ലാം അയാളെതന്നെ ഏല്‍പിക്കുകയും ചെയ്തു.
Post Your Comments