India

ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ വെട്ടിനുറുക്കി; ഇടനിലക്കാരന്‍ ചെയ്ത ക്രൂരതയിങ്ങനെ

ന്യൂഡല്‍ഹി: ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച പെണ്‍കുട്ടിയെ ഇടനിലക്കാര്‍ വെട്ടിനുറുക്കി കൊന്നു. 16 കാരിയായ പെണ്‍കുട്ടിയെ വെട്ടി നുറുക്കിയ ശേഷം പ്രതി ശവശരീരം ബാഗുകളിലാക്കി ഓടയില്‍ തള്ളുകയായിരുന്നു. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 16-കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

Manjeet Karketa (sitting) after his arrest from Nangloi.

സംഭവത്തില്‍ ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയെ പോലീസ് അറസ്റ്റു ചെയ്തു. നാടിനെ ഞെട്ടിച്ച കൊലപാതകം ഇങ്ങനെ: സോണി കുമാരി എന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മഞ്ജിതും സുഹൃത്തുകളും ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സോണിയെ മറ്റൊരു വീട്ടില്‍ ജോലിക്ക് അയച്ചു. സോണി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് സോണിക്ക് നല്‍കിയിരുന്നില്ല.

ഒരു വര്‍ഷമായി ശമ്പളം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു. സോണിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഞ്ജിത് ശ്രമിച്ചെങ്കിലും അവള്‍ അതിന് തയാറായില്ല. ഇതേതുടര്‍ന്നാണ് കൊലപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button