ഷിജോംഗ്: ചന്ദ്രനിലെ ഇരുണ്ട പ്രതലങ്ങള്‍ കൂടുതലായി അന്വേഷിക്കുന്ന പദ്ധതിയ്ക്ക് ലോകത്താദ്യമായി തുടക്കം കുറിച്ച് ചൈന. ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു ദൗത്യത്തിന് മുതിരുന്നത്. ചന്ദ്രന്റെ മറുവശം വരെ പോയി ബഹിരാകാശ സാംപിളുകള്‍ ശേഖരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ക്യൂക്വിയോ (മാഗ്പി ബ്രിഡ്ജ്) ഉപഗ്രഹം ലോംഗ് മാര്‍ച്ച്-4സി റോക്കറ്റ് ഉപയോഗിച്ച് ചൈന വിക്ഷേപിച്ചു. സിച്ച്വാനിലെ ഷിചാംഗ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. ഈ പദ്ധതി വിജയിച്ചാല്‍ വൈകാതെ മനുഷ്യനെയും അയക്കാന്‍ കഴിയുമെന്നാണ് നിഗമനം.
Post Your Comments