
കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിനെതിരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ‘കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബി.ജെ.പി, അവിടെ ഞങ്ങളുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചിട്ടുണ്ട്. ജനവിധി പൂര്‍ണമായും കോണ്‍ഗ്രസിനെതിരാണ്. എന്തിനാണ് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്നത്? സിദ്ധരാമയ്യയടക്കം അവരുടെ പല മന്ത്രിമാര്‍ക്കും സീറ്റ് നഷ്ടപ്പെട്ടതിനോ.
വെറും 37 സീറ്റ് കിട്ടിയതിനാണോ ജെ.ഡി.എസിന്റെ ആഘോഷം’- അമിത് ഷാ പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടാണ് കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ്-ജനതാദള്‍ ബന്ധം ജനവിധിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ 3,700 കര്‍ഷകരാണ് ജീവനൊടുക്കിയത്.
ഇത് ഒഴിവാക്കാനായിരുന്നു ബി.ജെ.പിയുടെ പ്രധാന പദ്ധതിയെന്നും കര്‍ണാടകയുടെ വികസനത്തിന് കേന്ദ്രം ഒരുപാട് സഹായം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് – ദള്‍ സഖ്യത്തെ അടുത്ത തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ ശിക്ഷിക്കും. ഭരണം പിടിക്കാന്‍ ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയിട്ടില്ല. മറിച്ച്, കോണ്‍ഗ്രസ് കുതിരലായം മുഴുവനോടെ വിലയ്‌ക്ക് വാങ്ങുകയാണ് ചെയ്തതെന്ന് അമിത് ഷാ ആരോപിച്ചു.
Post Your Comments