Gulf

വാഹനാപകടം; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 10 പേര്‍ക്ക് ദാരുണാന്ത്യം

ഗുണ: വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റു.മധ്യപ്രദേശില്‍ ഗുണ ജില്ലയിലെ റുതിയായില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് റോഡിന് അരികെ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ALSO READ: വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button