Latest NewsNewsIndia

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്കിന് കര്‍ശന നിരോധനമേര്‍പ്പെടുത്തി യുജിസി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തി യുജിസി. പ്ലാസ്റ്റിക്ക് കപ്പ്, പ്ലാസ്റ്റിക്ക് നിര്‍മ്മിത ഭക്ഷണ പൊതികള്‍, ബോട്ടില്‍, പ്ലാസ്റ്റിക്ക് സഞ്ചികള്‍, സ്‌ട്രോ എന്നിവയ്ക്കാണ് കര്‍ശന നിരോധനമേര്‍പ്പെടുത്തിയത്. ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാന്‍ യുജിസിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പ്ലാസ്റ്റിക്ക് മലിനീകരണം തടയൂ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്‌റെ മുദ്രാവാക്യം. പ്ലാസ്റ്റിക്ക് ഉപയോഗത്തിന്‌റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും മറ്റ് പരിപാടികള്‍ നടത്താനും സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴില്‍ മുന്‍സിപ്പാലിറ്റികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button