ചെങ്ങന്നൂര്‍•യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും കമ്മ്യൂണിസത്തെ സ്നേഹിക്കുന്നവരും ചെങ്ങന്നൂരില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ പി.എസ് ശ്രീധരൻപിള്ളയ്ക്ക് വോട്ടു ചെയ്യുമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ശ്രീധരൻപിള്ളയുടെ ബുധനൂർ പഞ്ചായത്തിലെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പിഎ.മ്മിന്റെ ബി ടീമായി മാറിയ കോൺഗ്രസിന് യഥാർത്ഥ പ്രതിപക്ഷമാകാൻ സാധിക്കില്ല. മാഫിയകളും ജനവഞ്ചകരുമല്ല ചെങ്ങന്നൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കേണ്ടത്. നീതി നിഷേധിക്കപ്പെടുന്നവരുടെയും സാധാരണക്കാരന്റേയും ശബ്ദം നിയമസഭയിൽ മുഴങ്ങണമെങ്കിൽ ശ്രീധരന് പിള്ള വിജയിക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനൂർ വലിയവീട്ടിൽ ജംഗ്ഷിനിൽ നിന്ന് തുടങ്ങിയ പര്യടനം ഉളുന്തിയിൽ അവസാനിച്ചു. 26 സ്ഥലങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ, യുവമോർച്ചാ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പ്രകാശ് ബാബു, നിയോജക മണ്ഡലം അദ്ധ്യക്ഷൻ സജു ഇടക്കല്ലിൽ, ബുധനൂർ പഞ്ചായത്ത് അധ്യക്ഷൻ സതീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Post Your Comments