ന്യൂഡൽഹി: റഷ്യ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള അനൗപചാരിക ഉച്ചകോടിക്കായി മോദി തിങ്കളാഴ്ച ആയിരിക്കും പുറപ്പെടുക. അന്താരാഷ്ട്ര വിഷയങ്ങളും ഭീകരവാദം തുടങ്ങി നിരവധി വിഷയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി അനൗപചാരിക ഉച്ചകോടി നടത്തിയിരുന്നു.
Also read ; കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ
Post Your Comments