ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വിലകുറയാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ അവയുടെ എക്സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എണ്ണവില ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ടെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
അസംസ്കൃത എണ്ണവില ബാരലിന് 85 ഡോളറിനു മുകളില്‍പ്പോയാല്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 89 രൂപയ്ക്ക് മുകളിലാകും. ഈ സാഹചര്യത്തില്‍ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. മേയ് അവസാനയാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കൊണ്ടാടുന്ന അവസരത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സമ്മാനമാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടു തുടങ്ങിയെന്നു സൂചനയുണ്ട്. ആദ്യഘട്ടത്തില്‍ ലിറ്ററിന് രണ്ടു രൂപയായിരിക്കും കുറയ്ക്കുക.
Post Your Comments