Latest NewsNewsInternational

ഈ അമ്മയുടെ ‘സ്വപ്‌നത്തിലെ സംഖ്യ’യ്ക്ക് ജാക്ക് പോട്ട്, അതും തുടര്‍ച്ചയായി 3ാം വര്‍ഷം

മേരിലാന്‌റ് (യുഎസ്എ): ‘സ്വപ്‌നങ്ങള്‍ക്ക് പിന്നാലേ പോകൂ അത് നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമായി തീരും’. അത്തരത്തില്‍ സ്വപ്‌നം കണ്ട ഈ അമ്മയ്ക്ക് ലഭിച്ചത് ജാക്ക്‌പോട്ട്. 32,655 ഡോളറാണ്  ഈ അമ്മയ്ക്ക് സ്വപ്‌നം നേടിക്കോടുത്തത്.

മേരിലാ്‌നറിലെ വിര്‍ച്വല്‍ കുതിരപന്തയമായ റേസ്ട്രാക്ക് മത്സരത്തില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു സീനിയര്‍ നഴ്‌സായ ഈ അമ്മ. 5,3,8,7 എന്ന സംഖ്യയാണ് ഇവര്‍ക്ക് സമ്മാനം നേടിക്കോടുത്തത്. അതില്‍ 5,3,8 എന്നീ സംഖ്യകള്‍ താന്‍ സ്വപ്‌നത്തില്‍ കണ്ടതാണെന്ന് ഈ അമ്മ പറയുന്നു. എന്നാല്‍ നാലാമത്തെ സംഖ്യ ഏത് തിരഞ്ഞെടുക്കുമെന്നതില്‍ സംശയമുണ്ടായി. അതിനും ഉടന്‍ വന്നു അമ്മയുടെ മനസില്‍ പരിഹാരം. ആദ്യ സംഖ്യകളായ 5 ഉം 3ഉം കൂട്ടി. എട്ട് എന്ന ഉത്തരത്തിനൊപ്പം അടുത്ത സംഖ്യയായ എട്ട് കൂടി കൂട്ടി. ഉത്തരമായി ലഭിച്ച 16ന്‌റെ ഓരോ സംഖ്യം തമ്മില്‍ കൂട്ടി അപ്പോള്‍ 6 ഉം 1 ഉം ഏഴ്. അതോടെ നാലാം സംഖ്യയായി ഏഴിനെ ഉറപ്പിച്ചു. . ഇത് ഭാഗ്യത്തിന്‌റെ കലവറ ഈ അമ്മയ്ക്ക് മുന്‍പില്‍ തുറക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അമ്മയ്ക്ക് ജാക്ക്‌പോക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 1,53,227 ഡോളറും ഈ വര്‍ഷം ഫെബ്രുവരിയില്‍ 1,25,244 ഡോളറും അമ്മയ്ക്ക് ജാക്ക്‌പോട്ടായി ലഭിച്ചിരുന്നു. ബാല്‍ട്ടിമോറിലെ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button