ന്യൂഡൽഹി: നേർക്കുനേർ പോരാട്ടാത്തിനു നക്സലുകളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കുഴിബോംബ് ഉപയോഗിച്ച് നക്സലുകൾ ജവാൻമാരെ പതിയിരുന്ന് ആക്രമിക്കുകയാണ്. നേർക്കുനേർ ആക്രമിക്കാൻ ഇവർ ശ്രമിക്കട്ടെയെന്നും,നക്സൽ ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടത് ദുഖകരമായ സംഭവാണെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യുവരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ പതിനൊന്നിന് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെയായിരുന്നു ആക്രമണം. ചോളനാറിൽനിന്നും കിർന്ധുവിലേക്കു ജവാന്മാർപോകുന്നതിനിടെ റോഡരുകിൽ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
Also read ; മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ ആറ് ജവാന്മാർക്ക് വീരമൃത്യു
Post Your Comments