Gulf

ഖത്തറിൽ വീസ തട്ടിപ്പ് ; 40 പേർ പിടിയിൽ

ദോഹ ; അനധികൃതമായി തൊഴിൽ വിസ വിൽപ്പന നടത്തിയ 40 പേർ പിടിയിൽ. 2015ലെ 21-ാം നമ്പർ തൊഴിൽ താമസാനുമതി നിയമനത്തിലെ വ്യവസ്‌ഥകൾ ലംഘിച്ചതിനു ഇവർക്കെതിരെ കേസ് എടുത്തെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുൻപായി വിസ കച്ചവടക്കാരെ പിടികൂടാൻ  ആഭ്യന്തരമന്ത്രാലയം പരിശോധനകൾ ഊർജിതമാക്കിയിരുന്നു.

മന്ത്രാലയത്തിനു കീഴിലെ സേർച്‌ ആൻഡ്‌ ഫോളോഅപ്‌ വിഭാഗം വീസകച്ചവടത്തിന്‌ ഇരകളായ പലരെയും പിടികൂടിയിരുന്നു. ഇവരിൽനിന്നാണു വീസ വിൽപന ശൃംഖലയിൽപെട്ടവരിലേക്കുള്ള വഴി തെളിഞ്ഞത്. വീസ കച്ചവടത്തിന്റെ ഇരകളാക്കപ്പെട്ടവരെ ആഭ്യന്തരമന്ത്രാലയം മുൻകൈയെടുത്തു മെച്ചപ്പെട്ട കമ്പനികളിലേക്കു മാറ്റുന്നുണ്ടെന്നും വീസ വിൽക്കുന്നത്‌ വ്യക്‌തികളായാലും കമ്പനികളായാലും നിയമനടപടി സ്വീകരിക്കുമെന്നും സേർച്‌ ആൻഡ്‌ ഫോളോഅപ്‌ വിഭാഗം ബ്രിഗേഡിയർ അബ്‌ദുല്ല ജാബർ അൽ ലബ്‌ദ പറഞ്ഞു.

Also read ; ഗൾഫ് മേഖലയില്‍ റമദാൻ വ്രതക്കാലത്തെ ഈന്തപ്പഴത്തിന്റെ പ്രാധാന്യം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button