![](/wp-content/uploads/2018/05/angamaly-road-work.png)
തൃശ്ശൂര്‍: മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള റോഡില്‍ ടാറിങ് നടത്തിയതില്‍ അഴിമതിയെന്ന് ആരോപണം. 225 എംഎം കനത്തില്‍ മെയിന്‍ റോഡിന്‌റെ ടാറിങ്ങും 500 എംഎം കനത്തില്‍ മെറ്റല്‍ വര്‍ക്ക് നടത്തിയതെന്നുമാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന പ്രകാരമല്ല ജോലികള്‍ നടത്തിയതെന്നും ശരിയായ ഗുണമേന്‍മ ഉറപ്പു വരുത്താതെ നിര്‍മ്മാണത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നുമാണ് പരാതി.
റോഡ് പണിയ്ക്ക് ശേഷവും മിക്കയിടത്തും റോഡ് പൊട്ടിപൊളിഞ്ഞ് പോയിട്ടുണ്ട്.വന്‍ ഗൂഡാലോചനയും അഴിമതിയും ഇതിന് പിന്നിലുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.
Post Your Comments