കൊച്ചി : തൃപ്പൂണിത്തുറ ഏരൂർ കവർച്ച കേസിലെ പ്രതികൾക്കു ജാമ്യം. പ്രതികൾക്കുവേണ്ടി അഡ്വ: ബി എ ആളൂർ, അഡ്വ തോമസ് പി ഒ എന്നിവരാണ് കോടതിയിൽ ഹാജരായത്. ഡൽഹി സ്വദേശികളായ റോണി ഷെയ്ഖ്, ശേഷാദ്, അർഷാദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
Read also: ശവസംസ്‌കാര ചടങ്ങിനിടെ ബോംബ് സ്‌ഫോടനം; 16 പേർ കൊല്ലപ്പെട്ടു
എരൂരിൽ വൃദ്ധ ദമ്പതികളെ കെട്ടിയിട്ടു കവർച്ച നടത്തിയ കേസിൽ തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പ്രതികളുടെ ബന്ധുക്കൾ ആളൂരിന്റെ ഡൽഹി ഓഫീസിൽ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ആളൂർ ഈ കേസ് ഏറ്റെടുത്തത്. 14 പ്രതികളാണ് കേസിൽ ഉള്ളത്. അതിൽ മൂന്ന് പേരെ മാത്രമാണ് പോലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഈ മൂന്ന് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
Post Your Comments