ബെംഗളൂരു: കര്‍ണാടകയില്‍ അനശ്ചിതത്വം നിലനില്‍ക്കുമ്പോഴും മികച്ച ആത്മവിശ്വാസത്തില്‍ തന്നെയാണ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദിയൂരപ്പ ആവര്‍ത്തിച്ചു. പ്രതീക്ഷിച്ചതില്‍ അധികം എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തിന് എത്തിയപ്പോള്‍ യെദിയൂരപ്പ പറഞ്ഞു.
also read: സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ വാഗ്‌ദാനവുമായി യെദിയൂരപ്പ
പ്രതീക്ഷിച്ചതിലും അധികം എംഎല്‍എമാര്‍ ഒപ്പമുണ്ട്. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ പിന്തുണയ്ക്കാതെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല. ഇവര്‍ തന്നെയാണ് തങ്ങള്‍ക്കൊപ്പമുള്ളത്. വിശ്വാസ വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് 101 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജെഡിഎസിന്റെ രണ്ട് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് ഒപ്പം എത്തി. ജെഡിഎസ് നേതാവ് കുമാരസ്വാമി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ മടങ്ങി എത്തുമെന്നാണ് പ്രതീക്ഷയെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.
Post Your Comments