India

ഏറ്റുമുട്ടല്‍ : കൊടുംകുറ്റവാളികളെ വധിച്ചു

ലക്നോ: ഏറ്റുമുട്ടല്‍ കൊടുംകുറ്റവാളികളെ പോലീസ് വധിച്ചു. ശനിയാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ അലിഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിലൂടെ കൊലപാതകം, കവർച്ച, ബലാത്സംഗം ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതികളായ മൂന്ന് പേരെയാണ് വധിച്ചത്.

ഡാഡോ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇവരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി.  തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ക്രിമിനലുകളെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പുലർച്ചെയുണ്ടായ മറ്റൊരു ഏറ്റുമുട്ടലിലാണ് മൂന്നാമനെ വധിച്ചത്. അതേസമയം നേരത്തെ കൊല്ലപ്പെട്ട രണ്ടു ക്രിമിനലുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Also read;ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button