Latest News

ട്രക്ക് തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചു കയറി നിരവധി മരണം

ഡെറാഡൂൺ ; അമിത വേഗതയിൽ എത്തിയ ട്രക്ക് തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചു കയറി 11 പേര്‍ മരിച്ചു 19 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാരില്ലിയില്‍ നിന്നും പൂര്‍ണഗിരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ ചമ്ബാവത് ജില്ലയിൽ വെച്ചായിരുന്നു അപകടം. വീര്‍ സിംഗ്(18), സോനു(8), വിശാല്‍(17), രാം കുമാര്‍(16), ദീണ്ഡയാല്‍(35), ബാബു(12), കീഷര്‍ സിംഗ്(16), രാംസ്വരൂപ്(40), സോഹന്‍(40), കമല്‍(19) എന്നിവരാണ് മരിച്ചത്. ഇതിൽ 9 പേര്‍ സംഭവസ്ഥലത്ത് വച്ചും  രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചതെന്നും പരിക്കേറ്റവരെ കാത്തിമയിലും താങ്കപൂരിലുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും. ചമ്ബാവത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫീസ് അറിയിച്ചു.

അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ ഒളിവില്‍ പോയി. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അതേസമയം സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അനുശോചനം അറിയിച്ചു.

Also read ; ട്രെ​യി​നി​ല്‍​ നി​ന്നു വീ​ണ് വി​ദ്യാ​ര്‍​ഥിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button