ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറു മുതല്‍ രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. പ്രതീക്ഷിച്ചതില്‍ അധികം എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ പിന്തുണയ്ക്കാതെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല. ഇവര്‍ തന്നെയാണ് തങ്ങള്ക്കൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments