ന്യൂഡൽഹി: പ്രൊ ടേം സ്പീക്കർക്കെതിരെ കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ വിശ്വാസ വോട്ടു മാറ്റിവെക്കാമെന്നു സുപ്രീം കോടതി. സ്പീക്കറിന്റെ സീനിയോറിറ്റി പ്രശ്നമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനിടെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് കര്‍ണാടക നിയമസഭ ഇപ്പോൾ ചേരുകയാണ്.പ്രോട്ടെം സ്പീക്കറായി ബി.ജെ.പി നേതാവ് കെ.ജി. ബൊപ്പയ്യയെ നിയമിച്ചത് കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ വാദിച്ചെങ്കിലും പരാതിയുണ്ടെങ്കിൽ വോട്ടെട്ടുപ്പ് മാറ്റിവെക്കാമെന്നാണ് കോടതി പറഞ്ഞത്.
കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്ആണ് ബോപ്പയ്യക്കെതിരെ ആരോപണമുന്നയിച്ചത്. ബൊപ്പയ്യയുടെ സാന്നിദ്ധ്യത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് അദ്ദേഹം നേതൃത്വം വഹിക്കരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
Post Your Comments