പ്രമുഖ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റ് പൂട്ടിച്ചു. കുട്ടിക്ക് നല്‍കിയ സോഫ്റ്റ്ഡ്രിങ്കില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് പിതാവ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ഇദ്ദേഹം പരാതി നല്‍കുകയും ചെയ്തു.
ഹൈദരാബാദിലാണ് സംഭവം. ഫുഡ് ഇന്‍സ്‌പെക്ടര്‍ എത്തി ഹൈദരാബാദ് സെന്‍ട്രല്‍മാളിലെ സബ്വേ ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തി. തുടര്‍ന്ന് വൃത്തിഹീനമായ പരസ്ഥിതിയില്‍ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നു എന്ന് കാട്ടി ഫുഡ്‌സേഫ്റ്റി വിഭാഗം കത്തയച്ചു.
അടുക്കളയില്‍ ഉണ്ടായിരുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളുടെ സാമ്പിള്‍ ആരോഗ്യ വിഭാഗം ശേഖരിക്കുകയും തുടര്‍ നടപടി അതിന് ശേഷമെന്നും വ്യക്തമാക്കി. ഔട്ട്‌ലെറ്റ് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
അതേസമയം തങ്ങളോട് കടയടയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും. പുതുക്കി പണിയുന്നതിന്റെ ഭാഗമായി അടച്ചതാണെന്നും സബ്വേ ഫ്രാഞ്ചൈസി പറഞ്ഞു.
മകള്‍ക്ക് നല്‍കിയ സോഫ്റ്റ് ഡ്രിങ്കില്‍ പാറ്റയെ കണ്ടെന്ന് പരാതി പറഞ്ഞ യുവാവിനെ ജീവനക്കാരി ശകാരിക്കുകയാണ് ചെയ്യുന്നത്. പരാതിക്കാരനെതിരെ യുവതി തട്ടിക്കയറുകയും ഔട്ട്‌ലെറ്റില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെടുന്നുമുണ്ട്. ഇതൊക്കെ തന്റെ ഫോണില്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
Post Your Comments