ബെംഗളൂരു: ബിഎസ് യെദ്യൂരപ്പയും ബി ശ്രീരാമലുവും ലോക്സഭാംഗത്വം രാജിവെച്ചു. തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇരുവരും ലോക്സഭ സ്പീക്കർക്ക് രാജി നൽകിയിരുന്നു. ഇന്ന് രാവിലെ ഇരുവരുടെയും രാജി സ്‌പീക്കർ സ്വീകരിക്കുകയായിരുന്നു. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഷിമോഗയിൽ നിന്നായിരുന്നു ബിഎസ് യെദ്യൂരപ്പ വിജയം സ്വന്തമാക്കിയത്.
Read Also: ഇന്ത്യയിൽ വൻ നേട്ടത്തോടെ മുന്നേറി മുച്ചക്രവാഹനവിപണി
ഇത്തവണ തിരഞ്ഞെടുപ്പിൽ എംപി സ്ഥാനം രാജിവെയ്ക്കാതെയാണ് യെദ്യൂരപ്പയും ശ്രീരാമലുവും മത്സരിച്ചത്. ശിക്കാരിപ്പുരയിൽ നിന്നും പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് യെദ്യൂരപ്പ നേടിയത്. മൊലകാൽമുരുവിൽ നിന്നാണ് ശ്രീരാമലു ജയിച്ചത്. ബദാമിയിലും മത്സരിച്ചിരുന്നെകിലും കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യയോട് പരാജയപ്പെടുകയായിരുന്നു.
Post Your Comments