Latest NewsIndia

പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍

ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവേയാണ് കോണ്‍ഗ്രസ് അഭിഭാഷകന്‍ കപില്‍ സിബല്‍ നിയമനത്തെ ചോദ്യം ചെയ്യുന്നത്.

ബൊപ്പയ്യയുടെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നും അതൊരിക്കലും അംഗീകരിക്കില്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. ഗവര്‍ണറുടെ വിവേചനാധികാരത്തിന് പരിധിയുണ്ടെന്നും ബൊപ്പയ്യയെ നിയമിച്ചത് വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പ്രോടെം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് കെ ജി ബൊപ്പയ്യയെ മാറ്റണം, ഏറ്റവും മുതിര്‍ന്ന അംഗത്തെ ആ സ്ഥാനത്ത് നിയമിക്കണം, സഭയിലെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം. സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പമല്ലാതെ ഒന്നും അജണ്ടയില്‍ പാടില്ല തുടങ്ങിവ നിര്‍ദ്ദേശങ്ങളോ ഉത്തരവോ ആയി പുറപ്പെടുവിക്കണം എന്നാണ് അപേക്ഷകളിലെ പ്രധാന ആവശ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button