ബംഗളൂരു: പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യ ചുമതലയേറ്റു. ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യം നല്കിയ ഹര്‍ജിയില്‍ കോടതി കോണ്‍ഗ്രസിനെതിരായാണ് വിധി പറഞ്ഞത്.
പ്രൊടെം സ്പീക്കര്‍ക്ക് പ്രായമല്ല സഭയിലെ കാലയളവാണ് പരിഗണിക്കുന്നതെന്നും ഏറ്റവും മുതിര്‍ന്ന അംഗമല്ലാത്തവര്‍ മുമ്പും പ്രോടെം സ്പീക്കറായിട്ടുണ്ട് എന്നും കോടതി കൂട്ടിച്ചേര്‍ത്തു
പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്സിന്റെ ഹര്‍ജി പരിഗണിച്ച കോടതി പറഞ്ഞു. ബൊപ്പയ്യയുടെ നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോണ്‍ഗ്രസിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.
Post Your Comments