മാവേലിക്കര: അമ്മയെ വെട്ടിക്കൊന്നതിന് തനിക്ക് വധശിക്ഷ വേണമെന്ന ആവശ്യവുമായി മകൻ കോടതിയിൽ. ചെങ്ങന്നൂര്‍ ആല പെണ്ണുക്കര പുല്ലോം താഴത്ത് വീട്ടില്‍ ശ്രീധരന്റെ ഭാര്യ ഭാസുരാംഗിയെ കോടാലിക്കൈ കൊണ്ട് വെട്ടിയാണ് മകന്‍ പ്രേമചന്ദ് കൊലപ്പെടുത്തിയത്. മാവേലിക്കര അഡീഷനല്‍ ജില്ലാ കോടതിയിൽ ഇതിന്റെ വിധി പറയുമ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചതിന് ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് തനിക്ക് വധശിക്ഷ വേണമെന്ന് പ്രേമചന്ദ് ആവശ്യപ്പെട്ടത്.
Read Also: ഏറ്റുമുട്ടല്‍ : കൊടുംകുറ്റവാളികളെ വധിച്ചു.
വധശിക്ഷ ആവശ്യപ്പെട്ട പ്രേമചന്ദ് കരഞ്ഞുകൊണ്ടാണ് കോടതിക്ക് പുറത്തേക്ക് വന്നത്. പ്രതി വധശിക്ഷ അർഹിക്കുന്നുണ്ടെങ്കിലും പ്രതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജീവപര്യന്തമായി ശിക്ഷ കുറയ്ക്കുന്നതെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. 2015 ഒക്‌ടോബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്തിന്റെ പേരില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന്റെ പേരിൽ പ്രതി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ അച്ഛനും സഹോദരങ്ങളും ഉള്‍പ്പെടെ 14 പേര്‍ ഇതിന് സാക്ഷികളായുണ്ടായിരുന്നു.
Post Your Comments