Kerala

35000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന മകന്റെ വാശി: ഒടുവില്‍ അമ്മ ചെയ്തത് ആരുടെയും കരളലിയിപ്പിക്കും

കൊല്ലം : 35000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന മകന്റെ വാശി ഒടുവില്‍ അമ്മ ചെയ്തത് ആരുടെയും കരളലിയിപ്പിക്കും . മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന മകന്റെ വാശി താങ്ങാൻ കഴിയാത്ത അമ്മ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയാണ് ചെയ്തത്.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം . എസ് എസ് എൽ സി പാസ്സായ മകൻ വില കൂടിയ മൊബൈൽ വാങ്ങി നൽകണമെന്ന് പറഞ്ഞ് ദിവസങ്ങളായി വീട്ടിൽ വഴക്കിടുന്നുണ്ടായിരുന്നു .

മീൻ വൃത്തിയാക്കി കൊണ്ടിരുന്ന അമ്മയോട് വഴക്കിട്ട മകൻ മീനും,പാത്രവും തട്ടികളയുകയും ചെയ്തു. ഇതിൽ മനംനൊന്ത അമ്മ സമീപത്തെ റയിൽ വേ ട്രാക്കിലെത്തുകയും, ട്രെയിനിന് മുന്നിൽ ചാടുകയുമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു കഴിഞ്ഞ ദിവസം വഴക്ക് നടന്നത്. ഇവർക്ക് മറ്റൊരു മകൻ കൂടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button