ദുബായ്: ദുബായിൽ നിർമിക്കുന്ന ഷിന്ദഗ പാലം പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. 394 ദശലക്ഷം ദിർഹമാണ് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. 5.035 ബില്യൻ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം യാഥാർഥ്യമാവുക.
Read Also: മൂന്നു വര്ഷം ഐഎസിന്റെ ലൈംഗിക അടിമ : 30 കാരിയുടെ ജീവിതം കണ്ണു നിറയ്ക്കുന്നത്
295 മീറ്റർ നീളത്തിലുള്ളതാണ് ഷിന്ദഗ പാലം. 2,400 ടൺ സ്റ്റീലാണ് പാലത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ദുബായ് ക്രീക്കിന് മുകളിലൂടെ 150 മീറ്റർ നീളത്തിലും പാലം കടന്നുപോകും. ഇരു ഭാഗത്തും ആറു ലൈനുകൾ വീതമുണ്ടാകും. ദുബായ് ക്രീക്കിൽ ജലോപരിതലത്തിൽ നിന്ന് 15.5 മീറ്റർ ഉയരത്തിലായിരിക്കും പാലം.
Post Your Comments