ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മടങ്ങിയെത്തി. ബെല്ലാരി വിജയനഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ആനന്ദ് സിംഗും റെയ്ച്ചൂരിലെ മസ്കിയില്‍ നിന്നുള്ള അംഗം പ്രതാപ് ഗൗഡ പാട്ടീലും ആണ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്.
ഇരുവരും നേരത്തെ ബിജെപി അംഗങ്ങളായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇരുവരും വീണ്ടും ബിജെപി പാളയത്തിലേക്ക് തിരികെ പോയെന്നായിരുന്നു പുറത്തുവന്ന വിവരം. അതേസമയം ആനന്ദ് സിംഗിനെതിരെ സാമ്പത്തിക ക്രമക്കേടിനു കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തി ബിജെപി തട്ടിയെടുത്തതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍നിന്ന് ആരോഗ്യപ്രശ്നം പറഞ്ഞു പോയ പ്രതാപ് ഗൗഡ പാട്ടീലാണ് തിരിച്ചെത്തിയ മറ്റൊരു എം.എല്‍.എ.
നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ ബി.എസ്. യെദിയൂരപ്പയ്ക്കു വേണ്ടതു 111 എംഎല്‍എമാരുടെ പിന്തുണയാണ്. ബിജെപിക്കു 104 പേരേ ഉള്ളൂ. പ്രാദേശിക പാര്‍ട്ടിയായ കെപിജെപിയുടെ ഒരാളും ഒരു സ്വതന്ത്രനുമാണു മുഖ്യ സഖ്യങ്ങള്‍ക്കു പുറത്തുള്ളത്. കെപിജെപി അംഗം ഇരുപക്ഷത്തിനും മാറിമാറി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 224 അംഗ കര്‍ണാടക നിയമസഭയില്‍ 222 സീറ്റിലാണു തെരഞ്ഞെടുപ്പു നടന്നത്.
Post Your Comments