കോഴിക്കോട് ; പനി മരണത്തിന് കാരണം അപൂർവയിനം വൈറസ് ബാധയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൃഗങ്ങളില്‍ നിന്നാണ് വൈറസ് പകരുന്നതെന്നു സൂചന. വവ്വാലുകളും മറ്റും കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജിള്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കും. സ്വാകാര്യ ആശുപത്രികളുടെ സഹകരണം തേടിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ മുൻ കരുതലുകൾ പാലിക്കണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ പേടിക്കാനില്ലെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വളച്ചുകെട്ടിയില്‍ മൂസ- മറിയം ദമ്ബതിമാരുടെ മക്കളായ സ്വാലിഹ് (26), സഹോദരന് സാബിത്ത് (23) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. വൈറല്‍ എന്‍സഫിലിറ്റിസ് വിത്ത് മയോക്കോഡൈറ്റിസ് മരണകാരണമായ പനി. കൂടാതെ മൂസ(62) സ്വാലിഹിന്റെ ഭാര്യ ആത്തിഫ(19)യും മൂസയുടെ ജ്യേഷ്ഠന് മൊയ്തീന്ന് ഹാജിയുടെ ഭാര്യ മറിയവും (50) പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also read ; പെണ്‍കുട്ടിയെ കാണ്മാനില്ല:ഞാന്‍ ഒരു ട്രാപ്പില്‍ പെട്ടുവെന്ന് അവസാന ഫോണ്‍ വിളിയില്‍
Post Your Comments